ഗയ: ബിഹാറിലെ ഗയയില്‍ മാവോവാദി ആക്രമണം. ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എന്നിവിടങ്ങളില്‍ നരേന്ദ്ര മോദി നയിക്കുന്ന തിരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കെയാണ് ശക്തമായ ബോംബ് സ്‌ഫോടനമുണ്ടായത്. സ്വാകാര്യ കമ്പനികളുടെ രണ്ട് മൊബൈല്‍ ടവറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ഗയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായ സ്ഥലം.
നൂറോളം മാവോവാദികള്‍ ചേര്‍ന്നാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് നിഷാന്ത് തിവാരി പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 27ന് മോദിയുടെ റാലി നടക്കാനിരിക്കെ പട്‌നയിലെ ഗാന്ധിമൈതാനത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post