ആറന്‍മുള: പ്രകൃതിയെ ഹനിക്കുന്നതരത്തിലുള്ള വികസനങ്ങള്‍ക്ക് ഒരുകാലത്തും ഹൈന്ദവസമൂഹവും സനാതനധര്‍മ്മ പ്രത്യയശാസ്ത്രവും അനുകൂലിക്കുന്നില്ലെന്നു ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി പറഞ്ഞു. ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള സമരപ്പന്തലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തരത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ ആചാരാനുഷ്ഠാനങ്ങളുടെ ലംഘനമാകരുത്, സ്വാമി പറഞ്ഞു.
Discussion about this post