കൊച്ചി : ഇന്ത്യന്‍ മുജാഹിദീന്റെ തലവന്‍ തഹ്‌സീന്‍ അക്തറേയും വഖാസിനേയും തെളിവെടുപ്പിനായി മൂന്നാറിലേക്ക് കൊണ്ടുപോയി. ബി.എസ്.എഫിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. ഇന്ന് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഡല്‍ഹി പോലീസാണ് ഇരുവരെയും പിടികൂടിയത്.
മംഗലാപുരത്തെ തെളിവെടുപ്പിനു ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. നേരത്തെ അഞ്ചുകേന്ദ്രങ്ങളില്‍ തെളിവെടുക്കാനായിരുന്നു തീരുമാനം. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലാണ് മൂന്നാറില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Discussion about this post