തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്നുവന്ന ശബ്ദായമാന പ്രചാരണങ്ങള്‍ നാളെ (ഏപ്രില്‍ എട്ട്) അവസാനിക്കും. ഏപ്രില്‍ 10 ന് നടക്കുന്ന വോട്ടെടുപ്പ് തീരുന്നത് വൈകിട്ട് ആറിന് ആയതിനാല്‍ അതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ ശബ്ദായമാന പ്രചരണം പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പിലുണ്ട്.
പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും അഭിസംബോധന ചെയ്യുന്നതും അനുവദനീയമല്ല. വോട്ട് പിടിക്കാനുദ്ദേശിച്ച് ഒരുതരത്തിലുള്ള വസ്തുക്കളും പോസ്റ്ററുകളും മറ്റും ജനങ്ങളെ എടുത്തുകാട്ടരുത്. ലൗഡ്‌സ്പീക്കറിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കരുത്. സംഗീതപരിപാടികള്‍, നാടകങ്ങള്‍, സിനിമ, ടി.വി. എന്നിവ വഴി തിരഞ്ഞെടുപ്പ് പ്രചാരണം പാടില്ല. ചട്ടം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.
Discussion about this post