ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രസ്വത്തുക്കളെക്കുറിച്ച് ആശയവിനിമയം നടത്താതെ ഏകപക്ഷീയമായി തയ്യാറാക്കിയ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ഡല്‍ഹിയില്‍ മുതിര്‍ന്ന അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ടിനെ എതിര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രാജകുടുംബം തീരുമാനിച്ചത്.
സാക്ഷികളില്‍ സമ്മര്‍ദം ചെലുത്തിയാണ് മൊഴികള്‍ രേഖപ്പെടുത്തിയതെന്നും സത്യവാങ്മൂലത്തില്‍ ബോധ്യപ്പെടുത്തും. റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കിയാല്‍ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും രാജകുടുംബം കോടതിയെ അറിയിക്കും. ബുധനാഴ്ചയാണ് സുപ്രീംകോടതി റിപ്പോര്‍ട്ട് പരിഗണിക്കുക.
Discussion about this post