ന്യൂഡല്‍ഹി: ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹിന്‍ഡാല്‍ക്കോവിന് കല്‍ക്കരിപ്പാടം അനുവദിച്ചുവെന്ന കേസില്‍ കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരാഖ് 25-ന് ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ. നോട്ടീസ് നല്‍കി. എന്തുകൊണ്ട് സ്‌ക്രീനിങ് കമ്മിറ്റിയുടെ മുന്‍തീരുമാനം പിന്നീട് മാറ്റിയെന്ന വിഷയമാണ് സി.ബി.ഐ. അന്വേഷിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നേറ്റിനായിരുന്നു തലാബിരയിലെ കോള്‍പ്പാടം സ്‌ക്രീനിങ് കമ്മിറ്റി ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് കുമാര്‍ മംഗലം ബിര്‍ള പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച അപേക്ഷ പരിഗണിച്ച് പരാഖ് അടങ്ങുന്ന സമിതി തലാബിര-2 പാടം ഹിന്‍ഡാല്‍ക്കോവിന് നല്‍കുകയായിരുന്നു.
Discussion about this post