തിരുവനന്തപുരം: ഏപ്രില്‍ മാസത്തില്‍ ഒട്ടേറെ അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ 15 ന് മുന്‍പ് ഒടുക്കേണ്ട വാഹന നികുതി അടയ്ക്കാനുളള സമയം ഏപ്രില്‍ 25 വരെ ദീര്‍ഘിപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ താമസം ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇപ്രകാരം പിഴ കൂടാതെ നികുതി ഒടുക്കുവാനുളള സമയം ഏപ്രില്‍ 25 വരെ ദീര്‍ഘിപ്പിച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി.












