ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കിണറ്റില്‍ നിന്നു കണ്ടെത്തിയ നാഗപടത്താലി മുമ്പ് കാണാതായ ആഭരണവുമായി സാദൃശ്യമുള്ളതാണെന്ന് ദേവസ്വം ചെയര്‍മാന്‍. 1985-ല്‍ കാണാതായ 60 ഗ്രാം തൂക്കമുള്ള നാഗപടത്താലിയോട് സാദൃശ്യമുള്ളതാണ് ലഭിച്ചിരിക്കുന്ന ആഭരണം. എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ കോടതി രേഖകളും സ്റോക്ക് രജിസ്ററും പരിശോധിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ പറഞ്ഞു. ക്ഷേത്രത്തിലെ മണിക്കിണര്‍ വറ്റിച്ചപ്പോഴാണ് തിരുവാഭരണം ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും കിണര്‍വറ്റിച്ചെങ്കിലും ആഭരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൂന്നു തിരുവാഭരണങ്ങളാണ് 1985-ല്‍ മോഷണം പോയത്. ഇത് സംബന്ധിച്ച അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ 1996 ല്‍ പോലീസ് അവസാനിപ്പിച്ചിരുന്നു. തിരുവാഭരണ മോഷണം കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു. ഇതേതുടര്‍ന്ന് മുന്‍ മേല്ശാന്തിയെയും മക്കളെയും നുണപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.
Discussion about this post