മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു. മംഗലാപുരത്തു നിന്നും കൊച്ചിയിലേക്കുള്ള ടാങ്കറാണ് ഉച്ചകഴിഞ്ഞ് മൂന്നിന് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായ ഉടന്‍ ഐഒസി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതകച്ചോര്‍ച്ചയില്ലെന്ന് പോലീസും ഐഒസി അധികൃതരും സ്ഥിരീകരിച്ചു. അപകടസാധ്യത കാരണം ഇതുവഴിയുള്ള വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. പോലീസും ഫയര്‍ഫോഴ്സിന്റെ തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മേഖലയിലെ വൈദ്യുതിബന്ധം വിഛേദിച്ചിടുണ്്ട്. 500 മീറ്റര്‍ ചുറ്റളവില്‍ പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വാതകച്ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്െടന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് ടാങ്കര്‍ മറിഞ്ഞതെന്ന് ഡ്രൈവര്‍ ഗണേഷ് മൊഴി നല്കി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ടാങ്കര്‍ ലോറികള്‍ അപകടത്തില്‍പ്പെടുന്നതു തുടര്‍ക്കഥയാകുകയാണ്.
Discussion about this post