ആലുവ: അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ എം.വി ദേവന് നാടിന്റെ യാത്രാമൊഴി. ആലുവ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം അമ്പാട്ടുകാവിലെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ചെറുമക്കളും മരുമക്കളും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. ദേവന്റെ അഭ്യര്‍ത്ഥനപ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയായിരുന്നു സംസ്‌കാരം. കലാ സാമൂഹ്യ രാഷട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ കലാകാരന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രിമാരായ കെ.സി ജോസഫും കെ.ബാബുവും അന്തിമോപചാരം അര്‍പ്പിച്ചു.
Discussion about this post