ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച് ഇരവിപുരം എംഎല്‍എയും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായ എ.എ. അസീസിന്റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2006ലെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പത്താം ക്ളാസ് വിജയിച്ചുവെന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി കൊട്ടിയം സ്വദേശി എം. നൈസാമാണ് ഹര്‍ജി നല്‍കിയത്. ജസ്റീസ് ചന്ദ്രമൊലി കെ.ആര്‍. പ്രസാദ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Discussion about this post