തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലകേസില്‍ സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ സംഘം കോടതിയെ ആശയക്കുഴപ്പത്തിലാക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് തിരുവനന്തപുരം സിബിഐ കോടതി നിരീക്ഷിച്ചു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ വ്യക്തത വരുത്തണമെന്നും കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്നുതന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ രോഖാമൂലം വിശദീകരണം നല്‍കണം. വിശദീകരണം എഴുതി കുളംതോണ്ടി കൊണ്ടുവരരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്റെ നിലവിലെ വിശദീകരണം തമാശനിറഞ്ഞതാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിലെ പോരായ്മകളെക്കുറിച്ച് സിബിഐ വിശദീകരണം കേള്‍ക്കവെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്. കേസ് മേയ് 12ന് വീണ്ടും പരിഗണിക്കും.
Discussion about this post