ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരു യുവതി മരിച്ചു. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്. 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരിച്ച യുവതിയുടെ കുടുംബത്തിനു അടിയന്തിരമായി ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവരെ സമീപത്തുള്ള രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്. രാവിലെ 7.15 ഓടെയാണ് സ്ഫോടനം. ഗുവഹാത്തി-ബാംഗളൂര്‍ എക്സ്പ്രസ് റെയില്‍വേ സ്റേഷനില്‍ എത്തിയതിനു പിന്നാലെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ഒന്‍പതാമത്തെ പ്ളാറ്റ്ഫോമിലാണ് സ്ഫോടനം ഉണ്ടായതെന്നു പോലീസ് വ്യക്തമാക്കി. യാത്രക്കാര്‍ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് സ്ഫോടനം. ട്രെയിനിലെ എസ് 4. എസ് 5 കോച്ചുകള്‍ക്കിടയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എസ് 4 സീറ്റിലെ 28 നമ്പര്‍ സീറ്റിന്റെ അടിയിലും എസ് 5 കോച്ചിന്റെ 69 നമ്പര്‍ സീറ്റിന്റെ അടിയിലുമാണ് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബോംബ് സ്ക്വാഡ് സ്ഥലതെത്തി പരിശോധന ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയിടുണ്ട്. രാവിലെ അഞ്ചിനെത്തേണ്ട ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകി 7.05നാണ് ചെന്നൈയിലെത്തിയത് സ്ഫോടനത്തെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. പത്തോടെ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരക്കേറിയ സമയത്തുണ്ടായിരിക്കുന്ന സ്ഫോടനം ആസൂത്രിതമായിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍. തീവ്രവാദി ആക്രമണത്തിന്റെ സമാനരീതിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്ഫോടനം സംബന്ധിച്ചു നേരത്തെ ഒരു സൂചനയും ലഭിച്ചിരുന്നില്ലന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം സ്ഫോടനം ഉണ്്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നതായും സൂചനയുണ്ട്.
Discussion about this post