ന്യൂഡല്‍ഹി: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനിലുണ്ടണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ റെയില്‍വേ സ്റേഷനുകളിലും ബസ് സ്റേഷനുകളിലും തിരക്കേറിയ ചന്തകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഡല്‍ഹി പോലീസ് വക്താവ് രാജന്‍ ഭഗത് അറിയിച്ചു. രാവിലെ 7.15 ഓടെയാണ് തമിഴ്നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. ഗോഹട്ടി-ബാംഗളൂര്‍ എക്സ്പ്രസ് റെയില്‍വേ സ്റേഷനില്‍ എത്തിയതിനു പിന്നാലെയാണ് സ്ഫോടനം നടന്നത്.
Discussion about this post