ന്യൂഡല്‍ഹി: കള്ളപ്പണക്കാരുടെ പേരുവിവരം വെളിപ്പെടുത്താമെന്ന് സുപ്രീം കോടതി. 26 കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണമെന്നും നടപടികള്‍ വേഗത്തിലാകണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ നേരിടുന്ന 18 പേരുടെ വിവരങ്ങള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് കൈമാറിയിരുന്നു. ഇതിന് പുറമെ അന്വേഷണം നടക്കുന്ന എട്ട് പേരുടെ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിടണമെന്ന് 2011ല്‍ സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടതിനാല്‍ പേരുകള്‍ പരസ്യപ്പെടുത്തുന്ന കാര്യമാണ് ജസ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പരിശോധിച്ചത്. പ്രത്യേക അന്വേഷണസംഘം കോടതി പുനസംഘടിപ്പിക്കുകയും ചെയ്തു. ജസ്റിസ് എം.ബി.ഷായാണ് പുതിയ അധ്യക്ഷന്‍.
Discussion about this post