ചെന്നൈ: ചെന്നൈ റെയില്‍വെ സ്‌റ്റേഷനിലുണ്ടാായ ഇരട്ട സ്‌ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ തമിഴ്‌നാട് െ്രെകംബ്രാഞ്ച് പുറത്തു വിട്ടു. സ്‌ഫോടനത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടുന്നയാളുടെ ദൃശ്യങ്ങളാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്നത്. സ്‌റ്റേഷനിലെത്തിയ ബാംഗളൂര്‍ -ഗോഹട്ടി എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ പുറത്തിറങ്ങിയോടുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുളള സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. പാട്‌നയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നടത്തിയ സ്‌ഫോടനവുമായി ചെന്നൈ സ്‌ഫോടനത്തിന് സാമ്യമുണ്ടെന്നും പോലീസ് വിശദീകരിക്കുന്നു.
Discussion about this post