തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു. കേരള മെഡിക്കല്‍ പി.ജി അസോസിയേഷന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. പിജി സീറ്റുകളുടെ അംഗീകാരം നഷ്ടമായതും പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നീക്കവും ചൂണ്ടിക്കാട്ടിയാണ് സമരം. സമര പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നാളെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. 94 പി ജി സീറ്റുകളുടെ അംഗീകാരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയതിലും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് സമരം.












