കൊച്ചി: എറണാകുളം സൌത്ത് റെയില്‍വേ സ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. ട്രെയിനുകള്‍ കൃത്യസമയം പാലിക്കുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വഞ്ചിനാട് എക്സപ്രസ് തൃപ്പൂണിത്തുറയില്‍ നിന്നും പുറപ്പെടും. എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ അങ്കമാലിയില്‍ നിന്നും പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വ്യാഴാഴ്ച കോട്ടയം വഴി തിരിച്ചു വിട്ടിരുന്നു. കഴിഞ്ഞദിവസം പെയ്ത കനത്തമഴയില്‍ ട്രാക്കില്‍ വെള്ളം കയറി സിഗ്നല്‍ സംവിധാനം തകരാറായതിനെ തുടര്‍ന്ന് എറണാകുളം സൌത്ത് വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു.












