തിരുവനന്തപുരം: വേനല്‍മഴക്കെടുതി നഷ്ടപരിഹാരമായി 110 കോടി രൂപ കേന്ദ്ര ധനസഹായം ആവശ്യപ്പെട്ടതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇതു സംബന്ധിച്ച പ്രാഥമിക മെമ്മോറാണ്ടം കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കും സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ വേനല്‍മഴയിലും കാറ്റിലും കൃഷിനാശവും ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. ജില്ല തിരിച്ചുളള നാശനഷ്ടങ്ങളുടെ യാഥാര്‍ത്ഥ കണക്കുകള്‍ ലഭിച്ചു വരുന്നേയുളളൂ. പ്രാഥമികമായി ലഭിച്ചിട്ടുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്.
Discussion about this post