മുംബൈ: മുംബൈയില്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ഗംഗയിലുണ്ടായ ചെറുസ്‌ഫോടനത്തില്‍ മൂന്നു നാവികര്‍ക്ക് പരിക്കേറ്റു. മുംബൈ തുറമുഖത്ത് നാവിക ഡോക്‌യാര്‍ഡില്‍ ഉച്ചയ്ക്ക് 12.50-നാണ് അപകടമുണ്ടായത്.
എഞ്ചിന്‍ റൂമില്‍ സ്‌ഫോടനമുണ്ടായ ഉടന്‍തന്നെ പൊള്ളലേറ്റ നാവികരെ കരയിലെത്തിച്ച് കൊളാബയിലെ ഐഎന്‍എച്ച്എസ് അശ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു.
ഫിബ്രവരിയില്‍ ഐഎന്‍എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേരും 2013 ആഗസ്തില്‍ ഐഎന്‍എസ് സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പല്‍ മുംബൈ തീരത്തിനടുത്തുവെച്ച് തീപിടിച്ച് 18 പേരും മരിച്ചിരുന്നു.
Discussion about this post