ഗാന്ധിനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സര്‍ക്കാര്‍ രൂപീകരണശ്രമങ്ങളും സഖ്യസാധ്യതകളും ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതാക്കള്‍ ഇന്നു പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി എന്നിവരാണ് മോഡിയെ കാണുന്നത്. തെരഞ്ഞെടുപ്പു സംബന്ധിച്ച വിഷയങ്ങളും വെള്ളിയാഴ്ചത്തെ ഫലപ്രഖ്യാപനത്തിനു ശേഷം ഉയര്‍ന്നുവരാനിടയുള്ള സാഹചര്യങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി വക്താവ് ഹര്‍ഷദ് പട്ടേല്‍ അറിയിച്ചു. തിങ്കളാഴ്ച നിതിന്‍ ഗഡ്കരി ഗാന്ധിനഗറില്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post