ചെന്നൈ: കൂടംകുളം ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നിലയത്തിന്റെ ബോയ്‌ലര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ബോയ്‌ലറില്‍ നിന്നും ഒന്നാം റിയാക്ടറിലേക്കുള്ള പൈപ്പാണ് പൊട്ടിയത്. പൈപ്പില്‍ നിന്നുള്ള ചൂടുവെള്ളം തെറിച്ചാണ് ജീവനക്കാര്‍ക്കു പൊള്ളലേറ്റത്. ബോയ്‌ലര്‍ പ്ലാന്റിലേക്കുള്ള ഉരുക്കുപൈപ്പില്‍ ചോര്‍ച്ചയുണ്ടായതാണ് അപകടകാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കി.
സ്ഥിരം ജീവനക്കാരായ പാല്‍രാജ്, സെന്തില്‍കുമാര്‍, രാജന്‍ എന്നിവര്‍ക്കും താല്ക്കാലിക ജീവനക്കാരായ മഹേഷ്, വിനു, രമേശ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാഗര്‍കോവിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അറ്റകുറ്റപ്പണികള്‍ക്കിടെയുണ്ടായ ചെറിയ പിഴവു മാത്രമാണിതെന്ന് അധികൃതര്‍ അറിയിച്ചു. കൂടംകുളം പ്ലാന്റിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത് ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളാണെന്ന നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് നിലയം സുരക്ഷിതമാണെന്ന സര്‍ക്കാരിന്റെ വാദങ്ങള്‍ക്കു തിരിച്ചടിയായി ഈ അപകടമുണ്ടായത്.
Discussion about this post