തിരുവനന്തപുരം: അമ്പതില്‍ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകള്‍ക്ക് പുതുതായി പ്ളസ്ടു അനുവദിക്കേണ്ടെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനം. എറണാകുളം മുതല്‍ കാസര്‍ഗോഡുവരെയുള്ള എട്ടു ജില്ലകളില്‍ മാത്രം പ്ളസ്ടു അധികബാച്ച് അനുവദിക്കും. പത്ത് വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ജയിച്ച സ്കൂളുകളും പ്ളസ്ടുവിനായി അപേക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി തീരുമാനം ഉണ്ടായിരിക്കുന്നത്.












