ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന സൂചനകളാണ് ആദ്യ മണിക്കൂറുകളില്‍ ലഭ്യമായത്. എക്സിറ്റ് പോള്‍ ഫലപ്രവചനങ്ങള്‍ അനുസരിച്ച് 272 എന്ന സഖ്യയിലേക്ക് എന്‍ഡിഎ ഒറ്റയ്ക്ക് എത്താനുള്ള സാധ്യത തന്നെയാണ് കാണുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ സഹായമില്ലാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണുള്ളത്.
ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. 26 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നാല് സീറ്റിലും ആറ് സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയും നാല് സീറ്റുകളില്‍ ബിഎസ്‌പിയും മുന്നിട്ട് നില്‍ക്കുന്നു. ലഖ്‌നൌവില്‍ രാജ്‌നാഥ് സിങ് മുന്നിലാണ്. ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
Discussion about this post