അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു ശേഷം ആദ്യ പ്രതികരണവുമായി നരേന്ദ്രമോഡി. ഭാരതത്തിന്റെ വിജയമാണിതെന്ന് മോഡി ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ പറയുന്നു. രാജ്യത്തിന്റെ നല്ല ദിനങ്ങള്‍ വരാനിരിക്കുന്നതേയുളളൂവെന്നും മോഡി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച ശേഷം മോഡി അമ്മയുടെ ആശീര്‍വാദങ്ങള്‍ വാങ്ങാനെത്തിയിരുന്നു.
Discussion about this post