ന്യൂഡല്‍ഹി: മോഡി തരംഗത്തില്‍ 286 സീറ്റുകളിലേറെ കരസ്ഥമാക്കിക്കൊണ്ട് ബിജെപി ചരിത്രവിജയം നേടി. ഭാരതത്തിന്റെ ഭരണചക്രം മോഡിയുടെ കൈകളില്‍ ഭദ്രമായിക്കഴിഞ്ഞു. മെയ് 21ന് ഇന്ത്യയുടെ ഇരുപത്തി മൂന്നാമത് പ്രധാനമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതേസമയം കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം ബിജെപി നിഷ്പ്രയാസം മറികടന്നു. കോണ്‍ഗ്രസിന് ഇതുപോലൊരു തിരിച്ചടി അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നാളെ ഉച്ചയ്ക്ക് രാജി നല്‍കും.
1984ന് ശേഷം ഒരു കക്ഷി നേടുന്ന വിജയമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 543 അംഗ ലോക്‌സഭയില്‍ മോഡിയുടെ നേതൃത്വത്തില്‍ മത്സരിച്ച ബിജെപിക്ക് 283 സീറ്റുകള്‍ ലഭിച്ചു. യുപിയും ബീഹാറും ഗുജറാത്തും രാജസ്ഥാനും ദല്‍ഹിയും ഹിമാചല്‍പ്രദേശും മധ്യപ്രദേശും ബിജെപി നേടിയെടുത്തു. മൂന്നുപതിറ്റാണ്ടിനു ശേഷം ആദ്യമായാണ് രാജ്യത്ത് ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത്. എന്‍ഡിഎ സഖ്യം 340 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് സഖ്യത്തിന് 58 സീറ്റുകളും മറ്റുള്ള പാര്‍ട്ടികള്‍ക്കെല്ലാമായി 144 സീറ്റുകളും ലഭിച്ചു.
Discussion about this post