ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിന് ബിജെപിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്നു ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ മുതിര്‍ന്ന നേതാക്കളുടെ പദവികള്‍ സംബന്ധിച്ച് സമവായം ഉണ്ടാകും. കാബിനറ്റ് മന്ത്രിമാര്‍ ആരൊക്കെയെന്ന തീരുമാനത്തിനും ധാരണ ഇന്ന് ഉണ്ടാവും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, രാജ്നാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തിലാവും ചര്‍ച്ചകള്‍ നടക്കുക.
Discussion about this post