ന്യൂഡല്‍ഹി: സഹാറ കേസ് പരിഗണിക്കുന്നതിന് സുപ്രീംകോടതിയില്‍ പുതിയ ബെഞ്ചിന് രൂപം നല്കി. ജസ്റ്റിസ് ടിഎസ് ടാക്കൂര്‍, എ.കെ. സാഖ്റി എന്നിവരടങ്ങുന്നതാണിത്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിന് രൂപം നല്‍കിയത്. കേസില്‍ വന്‍ സമ്മര്‍ദ്ദം അനുഭവിച്ചെന്ന ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു കെഹാറിന്റെ പിന്മാറ്റം. താനുള്‍പ്പെട്ട ബെഞ്ചിന് കേസ് വിടരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രിക്ക് ജെ.എസ്. കെഹാര്‍ കത്ത് നല്കിയ സാഹചര്യത്തിലാണ് ഈ തീരുമാനമുണ്ടായത്.
Discussion about this post