ന്യൂഡല്‍ഹി: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ എന്‍ഡിഎയിലെ എല്ലാ ഘടകക്ഷികളും പങ്കെടുക്കും. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. അതേസമയം, മോഡി മന്ത്രിസഭയിലേക്കുള്ള അംഗങ്ങളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ തുടരവേ, പ്രധാന വകുപ്പുകള്‍ ലഭിക്കുന്നതു സംബന്ധിച്ചു മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന വടംവലികള്‍ രൂക്ഷമായിരിക്കുകയാണ്. മന്ത്രിസഭയില്‍ ഇടംപിടിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ദേശീയ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
Discussion about this post