തിരുവനന്തപുരം: തിരുവനന്തപുരത്ത് ആയുധങ്ങളുമായി തങ്ങിയ നാലംഗ ആന്ധ്രാ സ്വദേശികള്‍ പോലീസ് പിടിയിലായി. തോക്കടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. തമ്പാനൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആന്ധ്ര വാറങ്കല്‍ സ്വദേശികളായ ഇവര്‍ക്ക് നക്സല്‍ ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്റേഷനോടു ചേര്‍ന്നുള്ള ലോഡ്ജില്‍ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ഇവര്‍ അറസ്റിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യുന്നു. കേരളം കാണാനെത്തിയതാണെന്നും സ്വയരക്ഷയ്ക്കായാണ് ആയുധങ്ങള്‍ കരുതിയത് എന്നാണ് ഇവര്‍ മൊഴി നല്കിയത്. എന്നാല്‍ ഇവരുടെ മറ്റു ലക്ഷ്യങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.
Discussion about this post