തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്ര മോഡി സര്‍ക്കാരുമായി യാതൊരു തരത്തിലുമുള്ള ഏറ്റുമുട്ടലിനും ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരുമായി ഒരിക്കലും ഏറ്റുമുട്ടലിന്റെ പാത സംസ്ഥാനം സ്വീകരിച്ചിട്ടില്ല. യുഡിഎഫ് ഒരിക്കലും ഭരണവും സമരവും എന്ന നിലപാട് എടുത്തിട്ടില്ല. എല്ലാക്കാലത്തും യുഡിഎഫ് ഇത്തരം നിലപാടു തന്നെയാണു തുടര്‍ന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു












