കണ്ണൂര്‍: വെറും 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തനിച്ച് 600 അടിയോളം ഉയരത്തില്‍ പാരാസെയിലിംഗിനു അയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. മാതാപിതാക്കളില്‍ നിന്നും ഇന്നുതന്നെ മൊഴിയെടുക്കുമെന്ന് ഡിഐജി ശ്രീജിത്ത് അറിയിച്ചു. കുട്ടിക്കു മാനസിക ആഘാതം ഉണ്ടായിട്ടുണ്ടോയെന്നും വിശദമായി പരിശോധന നടത്തും.












