ഹിരത്ത്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നുമണിക്കാണ് അഫ്ഗാനിലെ ഹിരത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണമുണ്ടായത്. സായുധരായ മൂന്നു ഭീകരര്‍ ആദ്യം കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തി. ഇതു തടഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും കോണ്‍സുലേറ്റിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതേ സമയം കോണ്‍സുലേറ്റിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനവും ഉണ്ടായി. അക്രമണം മണിക്കൂറുകളോളം നീണ്ടു നിന്നു. അഫ്ഗാന്‍ സൈന്യത്തിന്റെയും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനയുടെയും സംയോജിതമായ ഇടപെടലാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്. അഫ്ഗാന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകര്‍ കൊല്ലപ്പെട്ടു. ഒളിസങ്കേതങ്ങളില്‍ കഴിയുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പങ്കെടുക്കുമെന്ന് വ്യക്തമാക്കിയതിനു അടുത്ത ദിവസമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
Discussion about this post