Friday, September 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം: ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹരിത ട്രൈബ്യൂണല്‍

by Punnyabhumi Desk
May 28, 2014, 07:36 am IST
in മറ്റുവാര്‍ത്തകള്‍

Vizhinjum-port-sider2ചെന്നൈ: വിഴിഞ്ഞം ആന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ തുടരാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കി. തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോസ്റ്റല്‍ വാച്ച് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ട്രൈബ്യൂണല്‍ ദക്ഷിണ മേഖല ബെഞ്ച് അനുമതി നല്‍കിയത്. കോസ്റ്റല്‍ വാച്ചിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം സ്വദേശികളായ മൈക്കിള്‍, ക്രിസ്റ്റഫര്‍, ജോസഫ് എന്നിവരാണു ട്രൈബ്യൂണലിനെ സമീപിച്ചത്. കേസ് നടക്കുന്നതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ താല്‍ക്കാലികമായി തടയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുവെങ്കിലും ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. തുടര്‍വാദം കേള്‍ക്കുന്നതു ജൂലൈ ഒന്നിലേക്ക് മാറ്റി.

അഞ്ചു പ്രമുഖ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഇവയില്‍ തീരുമാനമെടുക്കാന്‍ അടുത്ത മാസം 18ന് നടപടി ആരംഭിക്കാനിരിക്കെ മാറ്റം വരുത്തിയാല്‍ പല കമ്പനികളും പിന്മാറുമെന്നും കേരള സര്‍ക്കാരിന്റെയും സീപോര്‍ട്ട് അതോറിറ്റിയുടെയും അഭിഭാഷകര്‍ വാദിച്ചു. ഇത് അംഗീകരിച്ചാണു ടെന്‍ഡര്‍ നടപടികള്‍ക്കു തടസ്സമില്ലെന്നു ജസ്റ്റിസ് ചൊക്കലിംഗം, വിദഗ്ധ സമിതിയംഗം ആര്‍. നാഗരാജന്‍ എന്നിവര്‍ അറിയിച്ചു.

പാരിസ്ഥിതികാനുമതി റദ്ദാക്കുന്നതിനൊപ്പം തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. വിഴിഞ്ഞം മണ്ണിടിച്ചില്‍ കൂടുതലുള്ള മേഖലയാണെന്നും തുറമുഖ പദ്ധതി മണ്ണിടിച്ചില്‍ വര്‍ധിപ്പിക്കുമെന്നും തീരദേശവാസികള്‍ക്ക് ഒഴിഞ്ഞു പോകേണ്ടി വരുമെന്നും ഹര്‍ജിയില്‍ പറയുന്നു. തീരദേശ ഹോട്ടല്‍ ലോബിയുടെ പിന്‍ബലത്തോടെയാണ് ഇവര്‍ അനാവശ്യവാദം ഉന്നയിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തുറമുഖം തീരദേശത്തു പ്രവര്‍ത്തിക്കുന്ന അനധികൃത റിസോര്‍ട്ടുകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പലതരത്തിലും തടസവാദങ്ങളുന്നയിച്ച് ഹോട്ടല്‍ ലോബി നേരത്തേ തന്നെ രംഗത്തു വന്നിരുന്നു.

 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies