Monday, September 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കും – കൃഷിമന്ത്രി

by Punnyabhumi Desk
May 28, 2014, 04:46 pm IST
in കേരളം

തിരുവനന്തപുരം: 2016 ഓടെ കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി. മിഷന്‍ 676 നോടനുബന്ധിച്ച് പി.ആര്‍. ചേമ്പറില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്നും പച്ചക്കറി വാങ്ങേണ്ട അവസ്ഥയില്‍നിന്നുമാറി വിഷവിമുക്തമായ പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സമൃദ്ധി പദ്ധതി പ്രകാരം പത്ത് ലക്ഷം അത്യുത്പാദനശേഷിയുള്ള പുതിയ സങ്കരയിനം തെങ്ങുകള്‍ സംസ്ഥാനത്ത് വച്ചുപിടിപ്പിക്കും. പാലുത്പാദനത്തില്‍ ഒന്‍പത് ലക്ഷം ലിറ്ററിന്റെ അന്തരം ഇപ്പോള്‍ നിലവിലുണ്ട്. ഈ അവസ്ഥ മാറ്റിയെടുത്ത് പാലുത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ലക്ഷം കറവപ്പശുക്കളെ അധികമായി ഉത്പാദിപ്പിക്കും. പ്രതിവര്‍ഷം 44 ലക്ഷം മെട്രിക് ടണ്‍ തീറ്റപ്പുല്ലും ഉത്പാദിപ്പിക്കും. കോഴിക്കോട് ഏലത്തൂരില്‍ പ്രതിദിനം ആയിരം ലിറ്റര്‍ ഉത്പാദനശേഷിയുള്ള നീര പ്ലാന്റ് സ്ഥാപിക്കും. തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷിക അനുബന്ധ മേഖലകളില്‍ ബാങ്ക് വായ്പയോടുകൂടി തൊഴില്‍ അവസരം സൃഷ്ടിക്കും. 3825 വിദ്യാലയങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും. കേരളത്തെ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയെ ജൈവ ജില്ലയായി പ്രഖ്യാപിക്കും. ഈ സാമ്പത്തിക വര്‍ഷം നാല് ജില്ലകളില്‍ ജൈവകൃഷി വ്യാപിപ്പിക്കും. 2016 മാര്‍ച്ചോടുകൂടി എല്ലാ ജില്ലകളെയും ജൈവ ജില്ലകളായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കാര്‍ഷിക ഉത്പാദന സംഘങ്ങളും കാര്‍ഷിക മാളുകളും ആരംഭിക്കും. കൃഷിവകുപ്പ് ഫാമുകള്‍ ശാക്തീകരിക്കും. കീടരോഗ നിരീക്ഷണം ശക്തമാക്കും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ മില്‍മ മാതൃകയില്‍ സംഭരണ കേന്ദ്രങ്ങള്‍ രൂപീകരിച്ച് .വിപണിയിലെത്തിക്കാനുമുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. സെയ്ഫ് റ്റു ഈറ്റ് പഴം പച്ചക്കറികള്‍ ഈ വര്‍ഷം അവസാനത്തോടുകൂടി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies