തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധി സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികമായ അനുമതി തേടേണ്ടത് കെജിഎസ് ഗ്രൂപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആറന്മുള വിമാനത്താവളത്തിന് എല്ലാ അനുമതികളും നല്കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












