തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിലവിലുള്ള അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനാവുംവിധം പുതുക്കി നിശ്ചയിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച യോഗത്തിലാണ് തീരുമാനം.
സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 1969 ല്‍ നിശ്ചയിച്ച അധ്യാപക വിദ്യാര്‍ത്ഥി അനുപാതമാണ് നിലവിലുള്ളത്. ഇത് മാറ്റമില്ലാതെ തുടരുന്നതുകാരണം അധ്യാപകരില്‍ പലരും പുറത്തു പോകല്‍ ഭീഷണിയിലാണ്. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ മാട്രണ്‍, കുക്ക്, വാര്‍ഡന്‍ -വിദ്യാര്‍ത്ഥി അനുപാതത്തിലും കാലാനുസൃതമായി മാറ്റം വരുത്തിയിട്ടില്ല. ഇവയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. സ്‌പെഷ്യല്‍ സ്‌കൂളുകളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുന്നകാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി, സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിവിധ ജീവനക്കാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.













Discussion about this post