തിരുവനന്തപുരം: നാഷണല്‍ ഗെയിംസിനോടനുബന്ധിച്ച് വിവിധ മത്സരയിനങ്ങള്‍ നിയന്ത്രിക്കുവാന്‍ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ നിയോഗിച്ച കോമ്പറ്റീഷന്‍ ഡയറക്ടര്‍മാരുടെ യോഗം ജൂണ്‍ 10, 11 തീയതികളില്‍ നടക്കും. ഇത് സംബന്ധിച്ച് അറിയിപ്പ് ഗെയിംസ് സംഘാടക സമിതിയ്ക്ക് ലഭിച്ചു.
35-ാമത് നാഷണല്‍ ഗെയിംസിന്റെ വിവിധ മത്സരയിനങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ഗെയിംസ് ടെക്‌നിക്കല്‍ കണ്ടക്ട് കമ്മിറ്റി ചെയര്‍മാനായി കെ.മുരുകനേയും ദേശീയ ഫെഡറേഷനുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി എസ്.എം.ബാലിയേയും നിയോഗിച്ചിട്ടുണ്ട്. ഒളിമ്പിക് അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങളും കോമ്പറ്റീഷന്‍ ഡയറക്ടര്‍മാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയാകുന്ന മുറയ്ക്ക് മത്സരയിനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച സാങ്കേതിക വശങ്ങള്‍ക്ക് അന്തിമരൂപം കൈവരും.













Discussion about this post