ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. പശ്ചിമഘട്ട സംരക്ഷണത്തില്‍ കേരളത്തിന്റെ ആശങ്ക പരിഹരിക്കണമെന്നുള്ള ആവശ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേരളത്തിന്റെ പ്രധാന വികസന ആവശ്യങ്ങള്‍, റെയില്‍വേ സോണ്‍, ഐഐടി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്നീ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചതായാണ് വിവരം.
Discussion about this post