വാഷിങ്‌ടണ്‍: റഷ്യന്‍ ചാരന്മാരെന്നു സംശയിച്ചു യുഎസ് ഈയിടെ പിടികൂടിയ 10 പേരുടെ മോചനത്തിനായി ഇരു ഗവണ്‍മെന്റുകളുംതമ്മില്‍ രഹസ്യ ധാരണ. ഇവരെയും യുഎസ് ചാരന്മാരെന്ന് ആരോപിച്ചു റഷ്യയി ല്‍ തടവിലുള്ള 10 പേരെയും പരസ്‌പരം കൈമാറാനാണ് നീക്കം. ഇതു സംബന്ധിച്ചു കൂടിയാലോചന നടക്കുകയാണ്. യുഎസിനായി ഒരു ബ്രിട്ടിഷ് കമ്പനിക്കു രഹസ്യരേഖകള്‍ നല്‍കിയെന്ന കുറ്റത്തിനു റഷ്യയില്‍ 15 വര്‍ഷം ജയില്‍ശിക്ഷ വിധിക്കപ്പെട്ട റഷ്യന്‍ ആണവ ശാസ്‌ത്രജ്‌ഞന്‍ ഇഗോര്‍ സുട്യാഗിനെയും യുഎസിന് കൈമാറുമെന്നാണു സൂചന.
ഇറാനെതിരായ ഉപരോധമടക്കമുള്ള വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന റഷ്യയുമായി ചാര പ്രശ്‌നത്തില്‍ പിണങ്ങേണ്ടെന്നാണുയുഎസ് നിലപാട്.ഇരു ഗവണ്‍മെന്റുകളും തമ്മിലുണ്ടാക്കിയ ധാരണയ നുസരിച്ചു റഷ്യന്‍ ചാരന്മാരെന്നു സംശയിക്കുന്നവരെ കോടതിയില്‍ ഹാജരാക്കും. കുറ്റപത്രം നല്‍കുമ്പോള്‍ ഉടന്‍ കുറ്റം സമ്മതിക്കും. തുടര്‍ന്ന് അവരെ റഷ്യയ്‌ക്ക് കൈമാറാനാണ് പദ്ധതി. പകരം റഷ്യയില്‍ ജയിലിലുള്ളവരെ യുഎസിന് കൈമാറും.
Discussion about this post