കറാച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും കറാച്ചിയിലെ ജിന്നാ അന്തര്‍ദേശീയ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണമുണ്ടായി. വിമാനത്താവളത്തിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഫോഴ്‌സിന്റെ സെക്യൂരിറ്റി അക്കാഡമിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പാക്ക് സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. ഏറ്റുമുട്ടലിനിടെ അഞ്ചു ഭീകരര്‍ രക്ഷപെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തിലെ വ്യോമഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു.
തിങ്കളാഴ്ച കറാച്ചി വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 29 പേരാണ് മരിച്ചത്. സുരക്ഷാ സൈനികരുടെ വേഷത്തിലെത്തിയ താലിബാന്‍ ഭീകരരും സൈനികരും തമ്മില്‍ 13 മണിക്കൂര്‍ ഏറ്റമുട്ടല്‍ നടന്നു. ആക്രമണത്തിനെത്തിയ 10 ഭീകരരെയും സൈന്യം വധിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
Discussion about this post