തിരുവനന്തപുരം: സെന്‍സസ് കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ജൂണ്‍ 30 വരെ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ആഗസ്റ്റ് 13 ന് ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ദാരിദ്ര്യരേഖാ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. സെന്‍സസ് സമയത്ത് വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനും തെറ്റായ വിവരങ്ങള്‍ നല്‍യിവര്‍ക്ക് തിരുത്താനുമുള്ള അവസരം കൂടിയാണിത്. ഇത് പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും മന്ത്രി അഭ്യര്‍ത്ഥിച്ചു.













Discussion about this post