Thursday, September 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സംസ്ഥാനത്ത് പുകയില ഉല്പന്നങ്ങളുടെ നികുതി ഇനിയും വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 14, 2014, 04:48 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുകയിലയുല്പന്നങ്ങള്‍ക്കുളള നികുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുകയില ഉല്പന്നങ്ങളുടെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും ഉപയോഗം പരമാവധി കുറച്ചു കൊണ്ടുവരാന്‍ വലിയ പരിശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബോധവത്കരണവും നിയമവിരുദ്ധ വില്പന തടയലുമാണ് ഇവയില്‍ പ്രധാനം. മറ്റൊരു മാര്‍ഗം ഉല്പന്നങ്ങളുടെ നികുതി നിരക്ക് വര്‍ദ്ധിപ്പിച്ച് ഉപയോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ്. പുകയില ഉല്പന്നങ്ങളുടെ നികുതി നേരത്തേ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അത് ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പാന്‍ മസാല സര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും പല മാര്‍ഗങ്ങളിലൂടെ ഇതിനെ വിഫലമാക്കാനുളള ഗൂഢശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്. അച്ചടക്കവും രാജ്യ സ്‌നേഹവുമുളള പുതിയ തലമുറയെ വാര്‍ത്തെടുക്കാനുളള സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പരിശ്രമങ്ങള്‍ക്കെതിരെ ചില വെല്ലുവിളികള്‍ ഉയരുന്നത് ആശങ്കാവഹമാണ്. കുട്ടികളില്‍ ലഹരി പദാര്‍ത്ഥങ്ങളോടുളള ആഭിമുഖ്യം വളര്‍ത്തിയെടുക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് ഇവയിലൊന്ന്. ഇതിനെതിരെ ജാഗ്രതപാലിക്കേണ്ടതുണ്ട്. ഇത് ലക്ഷ്യം വച്ചുകൊണ്ടാണ് ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്ന മാതൃകാ പരിപാടി ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ഉന്നത വിജയം പോലുളള അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കുമ്പോഴും ലഹരി വസ്തുക്കളുടെ ഉപഭോഗശീലത്തിന് ഒരു വിഭാഗം ഇരയാവുന്നത് സമൂഹത്തിന് കളങ്കമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് മദ്യം- മയക്കുമരുന്ന് ശീലം പുതുതലമുറയില്‍ വ്യാപകമാക്കുന്നതിന് രാജ്യാന്തര മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുടര്‍ന്ന് നടത്തിയ പ്രഭാഷണത്തില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. ഇത്തരം മാഫിയകളുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies