തൃശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നു പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്ന് മാറ്റി. അണ്ണന്‍ സിജിത്ത്, മുഹമ്മദ് ഷാഫി, വാഴപ്പടച്ചി റഫീഖ് എന്നിവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുരക്ഷയുടെ ഭാഗമായാണ് ഇവരെ മാറ്റിയതെന്നു അധികൃതര്‍ അറിയിച്ചു. ജയില്‍ ഡിജിപിയാണ് ഉത്തരവിറക്കിയത്.












