തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുശേഖരത്തില്‍ നിന്ന് അമൂല്യങ്ങളായ വസ്തുക്കള്‍ രാജകുടുംബത്തിന് ലഭിച്ചുവെന്ന് പരാമര്‍ശിക്കുന്ന ആനന്ദ ബോസ് റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. സര്‍ക്കാറും രാജകുടുംബവും വിഷയത്തില്‍ ഒത്തുകളിക്കുന്നുവെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.












