ആലുവ: യു.സി. കോളേജില്‍ എം.ബി.എ. കോഴ്‌സിന് എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ചു. എം.ജി. സര്‍വകലാശാലയുടെ അഫിലിയേഷനുള്ള കോഴ്‌സില്‍ അറുപത് സീറ്റുകളാണുള്ളത്. 2001-ല്‍ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ആരംഭിച്ച മൂന്ന് വര്‍ഷ എം.സി.എ. കോഴ്‌സിലേക്കും ഈവര്‍ഷം എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ച എം.സി.എ രണ്ട് വര്‍ഷ ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്കും പ്രവേശനം തുടരുകയാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0484 2603533.
Discussion about this post