കുറ്റപത്രംവാഷിങ്‌ടണ്‍: അല്‍ ഖായിദ പരിശീലന ക്യാംപുക ള്‍ പാക്കിസ്‌ഥാനില്‍ ഇപ്പോഴും സജീവമാണെന്നു യുഎസ്. ന്യൂയോര്‍ ക്കിലെ ഭൂഗര്‍ഭ പാതയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കേസില്‍ യുഎസ് നിയമ വകുപ്പു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. സ്‌ഫോടനത്തിനു നിര്‍ദേശം നല്‍കിയതു പാക്കി സ്‌ഥാനിലെ അല്‍ ഖായിദയുടെ ഉന്നത നേതാവാണെന്നും കുറ്റപത്ര ത്തില്‍ വ്യക്‌തമാക്കി.
2009 സെപ്‌റ്റംബറിലാണു ഗൂഢാലോചന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.ബ്രിട്ടനില്‍ ആക്രമണം നടത്തുന്നതിനു പാശ്‌ചാത്യ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു പാക്കിസ്‌ഥാനില്‍ പ്രത്യേകംപരിശീലനം നല്‍കിയതായും ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച 11 പേജ് കുറ്റപത്രത്തില്‍ പറയുന്നു. ഭൂഗര്‍ഭ പാത സ്‌ഫോടനശ്രമ കേസി ലെ അഞ്ചു പ്രതികള്‍ക്കു വസീറിസ്‌ഥാനില്‍ 2008ലും 2009ലും അല്‍ ഖായിദ പരിശീലനം ലഭിച്ചിട്ടുണ്ട്.എഫ്‌ബിഐയുടെ കുറ്റവാളി പട്ടിക യില്‍ ഒന്നാം സ്‌ഥാനമുള്ള അഡ്‌നാന്‍ ഷുക്രിജുമയാണു യുഎസിലും ബ്രിട്ടനിലും ആക്രമണത്തിനുള്ള ഗൂഢാലോചനയിലെ മുഖ്യകണ്ണി.
കൊളറാഡോ സ്വദേശി നജിബുല്ല സാസിക്കായിരുന്നു ന്യൂയോര്‍ക്ക് ഭൂഗര്‍ഭ പാത ആക്രമണത്തിന്റെ ചുമതല പാക്ക് അല്‍ ഖായിദ നേതൃ ത്വം നല്‍കിയിരുന്നത്. പാക്കിസ്‌ഥാനില്‍നിന്ന് ഇയാള്‍ക്കു തുടരെ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. സാസി കഴിഞ്ഞ ഫെബ്രുവരി 22നും മറ്റൊരു പ്രതിയായ അഹമ്മദ്‌സെ ഏപ്രില്‍ 23നും കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
Discussion about this post