വടക്കന്‍ നൈജീരിയ: നൈജീരിയയിലെ കാനോയില്‍ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്ഥലത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നയി-നാമയിലെ ധാമാതുറു നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊതുസ്ഥലത്ത് വലിയ സ്‌ക്രീന്‍ സ്ഥാപിച്ച് ലോകകപ്പ് മത്സരങ്ങള്‍ കാണുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ബ്രസീലും മെക്‌സിക്കോയും തമ്മില്‍ നടന്ന മത്സരം കാണുന്നതിനിടെയാണ് സ്‌ഫോടനം. വേദിക്കരികലുണ്ടായിരുന്ന ഒരു വാഹനത്തിലാണ് ബോംബ് ഒളിപ്പിച്ചിരുന്നതെന്നു പ്രദേശവാസി വാര്‍ത്ത ഏജന്‍സിയോടു പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ബോക്കോഹറം ഭീകരരാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് സൂചന.
Discussion about this post