തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം എടുത്തിട്ടുള്ളവരും ഇപ്പോള്‍ പത്രപ്രവര്‍ത്തകരായി തുടരുന്നവരും കുടിശിക വരുത്തിയവരുമായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതത് കാലത്തെ അംശദായ നിരക്കിലും അതിന്റെ 50 ശതമാനം പിഴയോടും കൂടി ഒറ്റത്തവണയായി ജൂണ്‍ 30 നകം കുടിശിക അംശദായം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാമെന്ന് പി.ആര്‍.ഡി. ഡയറക്ടര്‍ മിനി അന്റണി അറിയിച്ചു. ഭാവിയില്‍ ഇത്തരത്തിലുള്ള വീഴ്ച വരുത്തുന്നവര്‍ക്ക് യാതൊരു കാരണവശാലും ഇനി ഒരു അവസരം നല്‍കുന്നതല്ലെന്നും ഡയറക്ടര്‍ അറിയിച്ചു. മൂന്നു തവണയില്‍ കൂടുതല്‍ ഒരംഗത്തിന് അംഗത്വം പുനഃസ്ഥാപിച്ചു കൊടുക്കാന്‍ കഴിയുകയില്ല. കുടിശിക തീര്‍പ്പാക്കുന്നതിന് ഒരവസരം നല്‍കണമെന്ന അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇപ്പോള്‍ സമയം അനുവദിച്ചിട്ടുള്ളത്.
Discussion about this post