കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവം സിബിഐ അന്വേഷിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. ഇക്കാര്യം കാണിച്ച് കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. കേസ് അന്വേഷിക്കുന്നതിന്റെ സാധ്യത വ്യക്തമാക്കാനാണ് നോട്ടീസ്. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ് സിബിഐ അന്വേഷണം ആലോചിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണത്തെ ലാഘവബുദ്ധിയോടെ കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post